O484-2597902/ 3, 8281591000
ilm artscollege

Morning Prayer

Latest News
  • Game…On..Promotional Events

    Game on.... FIFA World Cup Qatar 2022 Promotional Event was conducted on 17.11.2022 Thursday 1.30 PM.   Symbolic Kick-off Penalty...

     
  • Vacancies

    Required Teaching faculties for  Computer Science Department( BCA & B.Sc Cyber Forensic). E-mail your resume along with copy of certificates...

     
Read More....

ആലം ദയാലുവായ് ദാക്ഷിണ്യശാലിയായ്

വാഴുന്നൊരീശ്വരൻ തിരുനാമത്തിൽ

നിഖിലലോകങ്ങൾക്കുമേക രക്ഷകനാകും

അഖിലേശ്വരനല്ലയോ സകല സ്തുതിയും (2)

 

പരമകാരുണ്യവാൻ കരുണാനിധിയേ

വിധി പറയും ദിവസത്തിൻ ഏകാധിപനേ

നിയതമാരാധിപ്പൂ ഞങ്ങളങ്ങയെ മാത്രം

സതതം സഹായമർത്ഥിപ്പതും തിരുമുമ്പിൽ

 

നയിക്കേണം ഞങ്ങളെ നേരായ മാർഗത്തിൽ

നിന്നനുഗ്രഹപാത്രമായോർതൻ മാർഗത്തിൽ

അങ്ങയാൽ കോപിക്കപ്പെട്ടൊരുടെ  വഴിയല്ല

സന്മാർഗഭ്രഷ്ടർ തൻ വഴിയിലുമല്ല

ആലം ദയാലുവായ് ദാക്ഷിണ്യശാലിയായ്…

വാഴുന്നൊരീശ്വരൻ തിരുനാമത്തിൽ

നിഖിലലോകങ്ങൾക്കുമേക രക്ഷകനാകും

അഖിലേശ്വരനല്ലയോ സകല സ്തുതിയും (2)

Copyright © 2023 ILM Arts & Science College. All Rights Reserved.